മണിക്കടവ് സൗത്ത് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .മണിക്കടവ് : 05/07/2026 ന് ഉളിക്കൽ ഗ്രാമപഞ്ചായത്ത് 22 വാർഡ് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ lss, sslc, plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . ഇരിക്കൂർ mla ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിജി സണ്ണി അധ്യക്ഷത വഹിച്ചപ്പോൾ മണിക്കടവ് ഫോറോന വികാരി റെവ. Fr. പയസ് പടിഞ്ഞാറേമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ചടങ്ങിൽ വട്യംതോട് പാലം അനുവദിക്കാൻ കാരണക്കാരനായ mla യെ പൊന്നാടയണിയിച്ചു ആദരിച്ചു. പ്രൗഡ ഗംഭീരമായ ചടങ്ങിന് ഉളിക്കൽ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജു സാബു സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പ്രോമിസ് പുഷ്പക്കുന്നേൽ നന്ദിയർപ്പിച്ചും സംസാരിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബേബി തോലാനി, ജോജി വര്ഗീസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്‌സി തുരുത്തേൽ കൈരളി ഗ്രന്ഥലയം പ്രസിഡന്റ് പി കെ മാത്യു വോയിസ് ഓഫ് മണിക്കടവ് പ്രസിഡന്റ് ബിജു പരക്കാട്ട്, മണിക്കടവിന്റ പ്രിയ ഗ്രന്ഥകരൻ ജോൺ പി എം എന്നിവർ ആശംസകൾ അറിയിച്ചു.