മണിക്കടവ് : മണിക്കടവ് ടൗണിൽ 46 വർഷമായി ചുമട്ടു തൊഴിലാളി ആയി സേവനം ചെയ്ത തോമസ് കാട്ടുപറമ്പിൽ, 36 വർഷമായി പോസ്റ്റ് മാൻ ആയി ജോലി ചെയ്ത K K ജോണി എന്നിവർക്ക് മണിക്കടവ് പൗരാവലി സ്നേഹാദരവ് സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ഷാജു O V അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. മണിക്കടവ് ഫൊറോന പള്ളി വികാരി ഫാദർ പയസ്സ് പടിഞ്ഞാറേമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ മഞ്ജു സാബു, നുച്ചിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി ആഞ്ഞിലിതോപ്പിൽ, പ്രിൻസ് ജോർജ്, ജിൻസ് തോമസ്, ജോർജ് വലരിയിൽ, ചാക്കോ കരിമ്പന, ജോബിച്ചൻ K K, P K മാത്യു മാസ്റ്റർ, ജോർജ് U V, ബിജു പരക്കാട്ട്, സതീശൻ P V, ജീയോ തെക്കേപ്പുറത്ത്, ബേബി ഒഴക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.