പ്രിയപ്പെട്ടവരേ, ഹൈസ്‌കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഏറ്റവും പ്രൗഢ ഗംഭീരമായി ഇന്ന് നടത്തപ്പെട്ടു . അമ്പതു വർഷം പിന്നിട്ട ഒരു വിദ്യാലയത്തിനു ചേരുന്ന രീതിയിൽ ഹൃദ്യവും മനോഹരവും ...എന്നും ഓർമിക്കപ്പെടുന്ന രീതിയിലുമാണ് എല്ലാചടങ്ങുകളും നടന്നത്. രാവിലെ ആരംഭിച്ച ബൈക്ക് റാലിയിൽ തൊട്ട് ഉദ്ഘാടനവും ഗാനമേളയും വരെ, ഓരോ ഘട്ടവും ഏറെ ശ്രദ്ധാപൂർവ്വം, കൃത്യതയോടെ സംഘടിപ്പിക്കപ്പെട്ടു.ഈ പരിപാടിയുടെ വിജയത്തിനായി പിന്നിൽ നിന്ന് ഹൃദയപൂർവ്വം പ്രവർത്തിച്ച സുവർണ്ണജൂബിലി കമ്മിറ്റി ചെയർമാനാടക്കമുള്ള എല്ലാ കമ്മിറ്റി കൺവീനർമാർ , ചെയർമാൻന്മാർ , അംഗങ്ങൾ തുടങ്ങി എല്ലാവർക്കും, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ നീലകണ്ഠൻ സാറിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം ഉറക്കമൊഴിച്ചു കഠിനാദ്ധ്വാനം ചെയ്ത അധ്യാപകർ അനധ്യാപകർ . പി ടി എ പ്രസിഡന്റ് അടക്കമുള്ള പി ടി. എ അംഗങ്ങൾ മാനേജ്മെന്റ് , പൂർവ വിദ്യാർത്ഥികൾ ...... എല്ലാവർക്കും ഞാൻ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം അറിയിക്കുന്നുനമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ നാടിനഭിമാനമായ രീതിയിൽ പ്രോഗ്രാം നടത്താനായി.തുടർന്നുള്ള പ്രവർത്തനങ്ങൾക്കു ഇത് വലിയ ഒരു പ്രചോദനമാണ് ...മികച്ച പ്രവർത്തനങ്ങൾ ഈ ജൂബിലി വർഷത്തിൽ നടപ്പിലാക്കാൻ നമുക്ക് സാധിക്കട്ടെ.എന്ന്സ്നേഹപൂർവ്വംകൺവീനർഷാജി വർഗ്ഗീസ് കെ
![]() |
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com