ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ പുതിയ ഒരു മൃഗാശുപത്രി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉളിക്കൽ പഞ്ചായത്ത് ഭരണസമിതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. 74.37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 43000 ജനസംഖ്യയും ഉള്ള ഉളിക്കൽ പഞ്ചായത്തിൽ ഏഴായിരത്തോളം കന്നുകാലികളും ആയിരക്കണക്കിന് വളർത്തു മൃഗങ്ങളും ഉണ്ട്.
പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ അറബിയിൽ പ്രവർത്തിക്കുന്ന ഒരു വെറ്ററിനറി ഡിസ്പെൻസറി ആണ് പഞ്ചായത്തിൽ ഉള്ളത്. ഇവിടെ നിലവിൽ ഡോക്ടറും ഇല്ലാ. പഞ്ചായത്തിലെ ഒരു പ്രധാന കേന്ദ്രമായ മണിക്കടവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചിലവഴിച്ച് പണി കഴിപ്പിച്ചു ഫാo എയ്ഡ് യൂണിറ്റിന് വേണ്ടി നിർമിച്ച സൗകര്യപ്രദമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. തിരുവനന്തപുരത്ത് സിപിഐ സമ്മേളന നഗരിയിൽ എത്തിയാണ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയെ കണ്ടത്.
നിർമാണം പൂർത്തിയായ മാട്ടറ ICDP സബ് സെന്റർ ഉദ്ഘാടനത്തിലേക്കും മന്ത്രിയെ സംഘം ക്ഷണിച്ചു. ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന ഉറപ്പ് മന്ത്രി നൽകി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ വി ഷാജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പാലശ്ശേരി, മെമ്പർമാരായ ടോമി മൂക്കനോലി, സരുൺ തോമസ് എന്നിവർ ആണ് നിവേദനം നൽകിയത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login